രഹസ്യം സൌജന്യ വാര്‍ത്താ വിതരണ വേദി കാരശ്ശേരി 9745607741,2297741

Wednesday, October 6, 2010

ലയണ്‍സ് ക്ളബ് അംഗങ്ങളുടെ ഡയറക്ടറി പ്രകാശനം ചെയ്തു.


മുക്കം: ലയണ്‍സ് ക്ളബ് ഡിസ്ട്രിക്ക് ഗവര്‍ണ്ണറുടെ ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ച് മാമ്പറ്റ ലയണ്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ക്ളബ് അംഗങ്ങളുടെ ഡയറക്ടറി പ്രസിഡണ്ട് വി.അബ്ദുള്ളക്കോയ ഹാജിക്ക് നല്‍കി ഗവര്‍ണ്ണര്‍ ഐപ്പ് തോമസ് പ്രകാശനം ചെയ്തു.

ലയണ്‍സ് ക്ളബ് പഞ്ചായത്ത് പ്രസിഡണ്ടുമാരെ ആദരിച്ചു.

കാരശ്ശേരി: ലയണ്‍സ് ക്ളബ് ഡിസ്ട്രിക്ക് ഗവര്‍ണ്ണറുടെ ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ച് മാമ്പറ്റ ലയണ്‍സ് ഹാളില്‍ മുക്കം പഞ്ചായത്ത് പ്രസിഡണ്ട് കല്ല്യാണിക്കുട്ടി, കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.എ.നാസര്‍, കാരശ്ശേരി പ്രസിഡണ്ട് മുക്കം മുഹമ്മദ് എന്നിവരെ ലയണ്‍സ് ക്ളബ് ഡിസ്ത്രിക്ക് ഗവര്‍ണ്ണര്‍ എല്‍.എന്‍. ഐപ്പ് തോമസ് ഉപഹാരം നല്‍കി ആദരിച്ചു.
മുക്കം ലയണ്‍സ് ക്ളബ് നടത്തി വരുന്ന ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളെ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ മറുപടി പ്രസംഗത്തില്‍ പ്രശംസിച്ചു.
വി.അബ്ദുള്ളക്കോയ ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി പി.രാഗേഷും,ലിയോ ക്ളബ് അഡ്വവൈസര്‍ പി.ജെ കുര്യനും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. വി.എ. ഗംഗാധരന്‍ സ്വാഗതവും ഷാജിരാജ് ലങ്കയില്‍ നന്ദിയും പറഞ്ഞു.